ഡിസംബർ 6 ഹിന്ദു സ്വാഭിമാന ദിനമായി ആഘോഷിച്ച് രാഷ്ട്രീയ ബജ്റംഗ ദൾ

കൊച്ചി: അധിനിവേശത്തിന്റെ ബാബറി മിനാരങ്ങൾ തകർത്തെറിഞ്ഞതിന്റെ വാർഷികം ഹിന്ദുസ്വാഭിമാന ദിനമായി ആഘോഷിക്കുന്നുവെന്ന് രാഷ്ട്രീയ ബജ്റംഗ ദൾ. ഇന്ന് സംസ്ഥാന വ്യാപപകമായ് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് - രാഷ്ട്രീയ ബജ്റംഗ് ദൾ പ്രവർത്തകർ മധുരം വിതരണം ചെയ്താഘോഷിച്ചു. എറണാകുളം കാലടിയിൽ അഡ്വ.പ്രതീഷ് വിശ്വനാഥ് ,ഇടുക്കിയിൽ ബിനിൽ സോമസുന്ദരം ,പാലക്കാട് ശ്രീരാജ് കൈമൾ എന്നിവർ നേതൃത്വം നൽകി. രാഷ്ട്രീയ ബജ്റംഗ്ദളിന്റെ മെമ്പർഷിപ്പ് ക്യാംപെയ്നും ഇന്ന് തുടക്കമായ്
 
മോദി - അമിത് ഷാ അച്ചുതണ്ടിനോട് വിയോജിച്ച് പ്രവീൺ തൊഗാഡിയയുടെ അനുഗ്രഹാശിസ്സുകളോടെ തൊഗാഡിയ അനുകൂലികൾ  തുടക്കമിട്ട സംഘടനയാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്. അതിന്റെ ഉപ സംഘടനയാണ് രാഷ്ട്രീയ ബജ്റംറംഗ ദൾ 
Advertisement
Advertisement