ഇൻസ്‌പെക്ടർ സുബോധ് കുമാറിന്റെ മരണം നമ്മൾ മറക്കാൻ പാടില്ല; ഒപ്പം, സുമിത് കുമാറിന്റെയും; യോഗി ആദിത്യനാഥുമാർക്കും തില്ലങ്കേരിപ്പടകൾക്കും നാടിനെ വിട്ടുകൊടുക്കണോ എന്നും നാം ആലോചിക്കണം

വെറും ഇരുപതുവയസ്സുമാത്രം പ്രായമുള്ള ആ ചെറുപ്പക്കാരൻ പശു സംരക്ഷണത്തിനായി ഇറങ്ങിയതാണ്; ലഭ്യമായ വിവരമനുസരിച്ച് കല്ലും കട്ടയുമായി അക്രമം നടത്തിയ കൂട്ടത്തിൽ അയാളുണ്ട്; പക്ഷെ വെടിയേറ്റ് മരിച്ചു. എന്തിനാണ് ജീവിതം തുടങ്ങിയിട്ടില്ലാത്ത ഒരു ചെറുപ്പക്കാരൻ എവിടെയോ ചത്തുപോയ ഒരു പശുവിന്റെ പേരിൽ കലാപമുണ്ടാക്കാനും  പോലീസിനെ  കല്ലെറിയാനും നെഞ്ചിൽ വെടിയേൽക്കാനും പോകുന്നത്?
 
അതിനൊരു കാരണം കൂടിയുണ്ട്.
 
ഇരുപതു കോടി ജനങ്ങളുള്ള ഒരു സംസ്‌ഥാനം ഭരിക്കാൻ ഒരു മതഭ്രാന്തനെ ഏല്പിച്ചിരിക്കുകയാണ് അവിടത്തെ ജനങ്ങൾ. അവിടെ നിയമപാലനം ഉറപ്പാക്കാൻ ചുമതലപ്പെട്ട ഒരുദ്യോഗസ്‌ഥൻ ഒരുകൂട്ടം ക്രിമിനലുകളുടെ വെടികൊണ്ട് മരിച്ചതിനെപ്പറ്റി പറയാൻ അയാൾക്കൊന്നുമില്ല. അയാൾ കബഡി കാണുന്ന തിരക്കിലാണ്. 
കാഴ്ചയിൽ മനുഷ്യ ജന്മമാണ്, പക്ഷെ അയാളുടെ ശ്രദ്ധയിൽ ആകെയുള്ളത് പശുവാണ്.
 
വരുന്ന എല്ലാ റിപ്പോർട്ടുകളിലും ഒരു കാര്യം പറയുന്നു: പശുക്കൊലയുമായി ബന്ധപ്പെട്ട ആളുകളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഗോവധനിരോധനം കർശനമായി നടപ്പാക്കണം എന്നുമാണ് അയാൾ ഉദ്യോഗസ്‌ഥർക്ക്‌ നിർദ്ദേശം നൽകിയിരിക്കുന്നത്.
 
After the chief minister's meeting, Additional Chief Secretary (Information) Avinish Awasthi said, "The UP Chief Minister directed (officials) for a thorough probe in the incident. Instructions were also issued to take stringent action against people involved in cow slaughter."
 
എന്തിനാണിത്?
 
പശു സംരക്ഷണത്തിനുവേണ്ടിയുള്ള അക്രമം ഒരാചാരമാക്കി വളർത്തിയെടുക്കണം അയാൾക്ക്‌. 
പശുവിനുവേണ്ടിയുള്ള മരണം രക്തസാക്ഷിത്വമാകണം അയാൾക്ക്‌. മതമുരുട്ടിവിഴുങ്ങി മന്തന്മാരാകണം അവിടുത്തെ ചെറുപ്പക്കാർ. ഗോഡ്‌സെ മഹാത്മാവാകുന്ന മുറയ്ക്ക്, ലോക്കൽ തില്ലങ്കേരിപ്പട  അധികാരമേൽക്കുന്ന മുറയ്ക്ക് അതൊക്കെ സംഭവിക്കും. തുടക്കമായിട്ടുണ്ട്.  
 
അപ്പോൾ സുബോധ് കുമാർമാർ മരിച്ചുവീഴും; സുമിത് കുമാർമാർ വെടിയേറ്റുവീഴും. ബിഷ്ട്ടുമാർ കാവിയുടുത്ത് കബഡി കണ്ടുകൊണ്ടിരിക്കും. ഈ ക്രിമിനൽ കൂട്ടത്തിനെതിരെ അവിടത്തെ മനുഷ്യർ മതിലുകെട്ടിയ കാഴ്ച ഗോരഖ്പൂരിൽ കുറച്ചു നാൾ മുമ്പ് നമ്മൾ കണ്ടു. നമ്മൾ എന്ത് ചെയ്യണം എന്ന് നമ്മൾ തന്നെ തീരുമാനിക്കണം. യോഗി ആദിത്യനാഥുമാർക്കും തില്ലങ്കേരിപ്പടകൾക്കും നാടിനെ വിട്ടുകൊടുക്കണോ എന്നും.
Advertisement
Advertisement