തന്ത്രിമാർ ദേവസ്വം ബോർഡ് ജീവനക്കാർ മാത്രം; ബോർഡിന് വിശദീകരണം ചോദിക്കാൻ അവകാശമുണ്ട്: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സമരം നടത്തുന്നവരോടുള്ള സർക്കാരിന്‍റെ സമീപനം മാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്ത്രിമാർ ദേവസ്വം ബോർഡ് ജീവനക്കാർ മാത്രമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
 
ബോർഡിന് തന്ത്രിയോട് വിശദീകരണം ചോദിക്കാൻ അവകാശമുണ്ട്. ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ തന്ത്രിക്ക് അവകാശമില്ല. ശബരമില തന്ത്രിയോട് ബോർഡ് വിശദീകരണം ചോദിച്ചത് ശരിയായ നടപടിയെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
Advertisement
Advertisement