പെരിങ്ങമല ഇക്ബാൽ കോളേജിൽ പോപ്പുലർ ഫ്രണ്ടുകാർ എസ്.എഫ്.ഐക്കാരെ അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതിഷേധിച്ച് കാമ്പസ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറി അസ്ലം രാജിവെച്ചു

പെരിങ്ങമല ഇക്ബാൽ കോളേജിലെ കാമ്പസ് ഫ്രണ്ട് - പോപ്പുലർ ഫ്രണ്ട് അക്രമത്തിൽ പ്രതിഷേധിച്ച് കാമ്പസ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറി സ്ഥാനം  രാജിവെച്ചതായി അസ്ലമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
 
എന്റെ പേര് അസ്ലം.
 
ഞാൻ ഇക്ബാൽ കോളേജിൽ മൂന്നാം വർഷ ബി.എ  കമ്യൂനിക്കെറ്റിവ് ഇംഗ്ലിഷ് വിദ്യാർത്ഥിയാണ്. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഇക്ബാൽ കോളേജ് യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.03 12 2018 തിങ്കൾ വൈകുന്നേരത്തോടു കൂടി സി.എഫ്.ഐ വിളംബര ജാഥ നടക്കുകയുണ്ടായി. പ്രകോപനപരമായ നീക്കങ്ങൾ എസ്.ഡി.പി.ഐയുടെ പ്രാദേശിക പ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടാകുകയും എസ്.എഫ്.ഐയിലെ ഒരു വിദ്യാർത്ഥിയെ മർദ്ദിച്ച് അവശനാക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ധാർമ്മികത്വത്തിനു വിരുദ്ധമായ ഈ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ഞാൻ എന്റെ സ്ഥാനം രാജിവക്കുകയും തുടർന്നുള്ള എല്ലാ സംഘടനാപ്രവർത്തനത്തിൽ നിന്നും അംഗത്ത്വത്തിൽ നിന്നും പുറത്ത് പോവുകയാണ്. ക്യാമ്പസുകളിൽ അഭിമന്യുമാരെ സൃഷ്ടിക്കാൻ വേണ്ടിയുള്ള ക്യാമ്പസ് ഫ്രണ്ടിന്റെ സംഘടിത ശ്രമമാണ് ഇതിൽ പ്രതിഷേധിച്ച് കൊണ്ട് ഞാൻ ഈ സംഘടനയിൽ നിന്നും എന്നെന്നേയ്ക്കുമായ് പുറത്ത് പോവുകയാണ്.
 
പോസ്റ്റിന്റെ ലിങ്ക്