ശബരിമല വിഷയത്തിൽ എരിതീയിൽ എണ്ണയൊഴിക്കുന്ന നിലപാടുമായി റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ്

"ശബരിമല കേസ് കേൾക്കുന്ന ഭരണഘടനാ ബെഞ്ചിൽ നിന്നും തന്നെ ഒഴിവാക്കി, അതിലുണ്ടായിരുന്നെങ്കിൽ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ താൻ വിധിയെഴുതിയേനെ" എന്ന റിട്ടയേർഡ് ജസ്റ്റിസ് കുര്യൻ ജോസഫിന്റെ പ്രസ്‌താവന (മാധ്യമങ്ങളിലൂടെ നടത്തിയ) ചൂണ്ടികാണിച്ചു സുപ്രീംകോടതിയെ സമീപിക്കുമെന്ന് രാഹുൽ ഈശ്വർ  !!
 
?റിട്ടയേർഡ് ജസ്റ്റിസുമാർ അതിനി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെയാണെങ്കിലും വിരമിച്ച ശേഷം വിധികളെക്കുറിച്ചും കോടതിയുടെ നടപടികളെക്കുറിച്ചും പറയുന്നതിനോ എഴുതുന്നതിനോ ഒരു ആധികാരിക ജുഡീഷ്യൽ വാല്യൂവും  ഇല്ലാ എന്ന് ഈ മൂത്രേശ്വർ മറുതയോട് ആരെങ്കിലും പറഞ്ഞുകൊടുക്ക്.
 
?റിട്ടയേർഡ് ജസ്റ്റിസുമാർ പറയുന്നത് കേൾക്കാനായിരുന്നെങ്കിൽ ഗോവിന്ദച്ചാമിക്ക് വധ ശിക്ഷ നൽകേണ്ടി വന്നേനെ, അജ്മൽ കസബും യാക്കൂബ് മേമനും, അഫ്സൽ ഗുരുവും ജീവിച്ചിരുന്നേനെ.ഗോവിന്ദച്ചാമിയുടെ  വധശിക്ഷ ജീവപര്യന്തമാക്കിയ സുപ്രീംകോടതി വിധിയെ ആക്ഷേപിക്കുകയും അത് തെറ്റാണെന്നു സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത മുൻ സുപ്രീംകോടതി ജസ്റ്റിസ് മാർകണ്ഡേയ കട്ജുവിനെ നേരിട്ട് കോടതിയിൽ വിളിച്ചുവരുത്തി മാപ്പു പറയിപ്പിച്ചിട്ടാണ് കോടതി അലക്ഷ്യത്തിൽ നിന്നും ഒഴിവാക്കിയത് എന്ന ചരിത്രം ഈ ഈശ്വരനോട് പറഞ്ഞുകൊടുക്ക്.  
 
#വാൽ: സുപ്രീംകോടതിയിൽ അഞ്ചര വർഷം സേവനമനുഷ്ഠിച്ച ജസ്റ്റിസ് കുര്യൻ ജോസഫ് റിട്ടയേർഡ് ആയ ദിവസം തന്നെ മേൽ പ്രസ്താവിച്ച വിധം മാധ്യമങ്ങളോട് പ്രതീകരിക്കുകയുണ്ടായിഎന്നുള്ളത് തന്നെ ജുഡീഷ്യൽ സംവിധാനത്തോടുള്ള അങ്ങേയറ്റത്തെ അധാർമ്മിക പ്രവൃത്തിയാണ്. 
 
ആർട്ടിക്കിൾ 145(3), 143, 132  പ്രകാരം ഭരണഘടന ബെഞ്ച് രൂപീകരിക്കാനുള്ള സ്വതന്ത്ര അധികാരം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനാണ്. 
 
അതിസങ്കീർണ്ണമായ ഭരണഘടനാ വ്യാഖ്യാനങ്ങൾ ആവശ്യമായ ഘട്ടത്തിലാണ് കേസ് ഭരണഘടനാ ബെഞ്ചിന് വിടാനുള്ള തീരുമാനമെടുക്കുക. അഞ്ചോ അതിൽ കൂടുതലോ ജസ്റ്റിസുമാർ അംഗംങ്ങളായ ബെഞ്ചാണ് രൂപീകരിക്കുക.
 
തന്നെ മനപൂർവ്വമാണ് ചീഫ്ജസ്റ്റിസ് ആ ബെഞ്ചിൽ നിന്നും ഒഴിവാക്കിയതെന്ന്  ജെസ്റ്റിസ് കുര്യൻ ജോസഫിന് തോന്നിയിരുന്നെങ്കിൽ ചീഫ് ജസ്റ്റിസിനോട് നേരിട്ട് ഇക്കാര്യം പറയാനുള്ള സ്വതന്ത്ര അധികാരം മറ്റെല്ലാ സഹ ജഡ്ജിമാർക്കുമുണ്ട്. മാസ്റ്റർ ഓഫ് ദി റോസ്‌റ്റർ ചീഫ് ജസ്റ്റിസ് ആണെങ്കിലും സഹ ജസ്റ്റിസുമാരോട് ആലോചിച്ചാണ് പലപ്പോഴും പല തീരുമാനങ്ങളും ചീഫ് കൈക്കൊള്ളുക എന്നതാണ് കീഴ്വഴക്കം. 
 
"താൻ അംഗമായിരുന്നെങ്കിൽ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കരുത് എന്ന വിധിയെഴുതുമായിരുന്നു" എന്ന് പറഞ്ഞ ന്യായാധിപൻ എഴുതിയിട്ടുള്ള മറ്റുവിധികളും ഇത്തരത്തിൽ അതെ ന്യായാധിപന്റെ വിശ്വാസ സംഹിതകൾക്കും, രാഷ്ട്രീയ മതപരമായ നിലപാടുകൾക്കും അനുസൃതമായി പക്ഷപാതത്തോടെ എഴുതിയതാകാൻ  സാധ്യതയില്ലേ ?എന്ന ചോദ്യം ആരെങ്കിലും ഉന്നയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ സാധിക്കുമോ ?
 
തീർത്തും അധാർമ്മികവും, ന്യാധിപരുടെ കോഡ് ഓഫ് കണ്ടക്റ്റിനും ചേർന്ന പ്രസ്ഥാവനയല്ല അദ്ദേഹം നടത്തിയത്.
 
കൃസ്ത്യൻ മത വിശ്വാസിയായ അദ്ദേഹം മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്ന ആളും, പൗരോഹിത്യം സ്വീകരിച്ചു സെമിനാരിയിൽ പോയ ശേഷം അവിടെ നിന്നും അഭിഭാഷകനായും, ന്യായാധിപനായും മാറിയതാണെന്നുമുള്ള യാഥാർഥ്യങ്ങൾ ചേർത്ത് വായിക്കുമ്പോൾ ഭരണഘടന വിരുദ്ധമെന്ന് കണ്ടെത്തി സുപ്രീംകോടതി റദ്ധാക്കിയ ഒരു മത "അനാചാരം"  വാദങ്ങൾ കേൾക്കാതെയും രേഖകൾ പരിശോധിക്കാതെയും താനായിരുന്നേൽ ഒരു കക്ഷിക്ക് അനുകൂല വിധിയെഴുതുമായിരുന്നു എന്ന് പറയുന്നത് സാമാന്യബുദ്ധിക്ക് വിരുദ്ധമാണ്. ഫാദർ കുര്യൻ ജോസഫിൽ നിന്നും ജസ്റ്റിസ് കുര്യൻ ജോസഫിലേക്കുള്ള അങ്ങയുടെ വഴിതെറ്റിയുള്ള നടത്തത്തിന്റെ ഭാഗിർസ്ഫുരണമാണോ ഈ പ്രസ്താവനയിലൂടെ പ്രതിഫലിക്കുന്നത് എന്ന് അങ്ങ് തന്നെ ആത്മപരിശോധന നടത്തണം 
 
ബെഞ്ചിൽ അംഗമാകുകയും വാദം കേൾക്കുകയും വിയോജന വിധിയെഴുതുകയും ചെയ്ത ഒരു ന്യാധിപനാണെങ്കിൽ നമുക്ക് ഈ വിഷയത്തെ അങ്ങനെ വ്യാഖ്യാനിക്കാമായിരുന്നു. എന്നാൽ ആ ബെഞ്ചിൽ അംഗമേ ആകാത്ത ഒരാളുടെ ഈ പ്രസ്താവന സദാചാര വിരുദ്ധമാണ്.
 
ശബരിമല കേസിലെ ന്യായാന്യായങ്ങൾ മാറ്റിവെക്കാം അതിനെതിരെ നിയമപരമായി ചെയ്യാൻ സാധിക്കുന്ന അപ്പീലുകളും, റിവ്യൂ ഹര്ജികളും ബന്ധപ്പെട്ട എതിർകക്ഷികൾ നൽകട്ടെ. അതിൽ സുപ്രീംകോടതി തീരുമാനവുമെടുക്കട്ടെ, അതിലൊന്നും ആർക്കും തർക്കമില്ല. പക്ഷെ "ഭരണഘടന കത്തിക്കണമെന്നും, സുപ്രീംകോടതിയല്ല ഏതു കോടതി പറഞ്ഞാലും അനുസരിക്കില്ലെന്നും, നിയമവാഴ്ച തകർക്കണമെന്നും ആഹ്വാനം ചെയ്തു" പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഉൾപ്പെടെ തകർത്തുകൊണ്ട് ജനാധിപത്യത്തിലെ നെടുംതൂണുകളെയെല്ലാം വെല്ലുവിളിക്കുന്ന ഒരു സമൂഹത്തിന്റെ മുന്നിലേക്കാണ് സാർ  ആകെ അവശേഷിച്ചിരുന്ന സാധാരണക്കാരന്റെ അത്താണിയായ സുപ്രീംകോടതിയുടെ വിശ്വാസ്യതയെകൂടി തതകർക്കാനുള്ള  വെടിമരുന്നു അങ്ങിട്ടു കൊടുത്തിരിക്കുന്നത്. 
 
താങ്കൾ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞു മണിക്കൂറുകൾ കഴിഞ്ഞിട്ടില്ല കണ്ടില്ലേ മത സ്പർധ  വളർത്തുന്നതിനും, കോടതി അലക്ഷ്യത്തിനും, കലാപ ആഹ്വാനത്തിനും  അറസ്റ്റിലായി ജയിലിലായ രാഹുൽ ഈശ്വറിനെപ്പോലുള്ളവർ താന്കളുടെ നിരുത്തരവാദിത്വപരവും, പക്ഷപാതപരവും അധാർമികപരവുമായ പ്രസ്‍താവന ഏറ്റു പിടിച്ചുകൊണ്ടു സുപ്രീംകോടതിയിൽ പോകുന്നത്. 
 
സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഇതുവരെയില്ലാതിരുന്ന ചങ്കൂറ്റം പ്രകടമാക്കി അഞ്ചു മുതിർന്ന ജഡ്ജിമാർ കോടതിക്ക് പുറത്തിറങ്ങി ഉന്നത ന്യായാലയത്തിലെ പുഴുക്കുത്തുകളെ സംബന്ധിച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ അതിൽ ഒരു മലയാളിയായ താങ്കളെ കണ്ടപ്പോൾ അഭിമാനിച്ച ഒരാളാണ് സാർ അതെ ജുഡീഷ്യറിയുടെകൂടെ ഭാഗമായ ഞാൻ. എന്നാൽ ഇന്ന് അധികാരമിറങ്ങിയ ശേഷം  താങ്കൾ നടത്തിയ പ്രസ്താവന അത് വല്ലാതെ വേദനിപ്പിക്കുന്നു. മതങ്ങളിലും, ദൈവത്തിലും, വിശ്വാസങ്ങളിലും താങ്കൾക്കുള്ള വിശ്വാസത്തെയെല്ലാം മാനിക്കുന്നു. പക്ഷെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ഏറ്റവും ഉന്നത കോടതിയിലെ മുതിർന്ന അംഗമായിരുന്ന ഒരു ന്യായാധിപനെ ആ മത വിശ്വാസമല്ല സാർ നയിക്കേണ്ടത്. ഏറ്റവും പരിപാവമാനമായ സാമൂഹിക മാർഗ്ഗവും, സ്വാതന്ത്ര്യവും, ആത്മാഭിമാനവും, തുല്യതയും തുടങ്ങി സർവവും പകർന്നുതരുന്ന ഭരണഘടനയാകണമായിരുന്നു ജസ്റ്റിസ് കുര്യൻ ജോസഫെന്ന ന്യാധിപനെ നയിക്കേണ്ടിയിരുന്നത്.
Advertisement
Advertisement