ശബരിമല; സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി നടപ്പാക്കേണ്ടത് കൃത്യമായ ആലോചനകള്‍ക്ക് ശേഷം: ശശി തരൂർ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ യുഡിഎഫ് നടത്തുന്ന വിശ്വസ സംരക്ഷ ജാഥയുടെ സമാപനയോഗത്തിൽ പങ്കെടുക്കുമെന്ന് ശശി തരൂർ എംപി. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാലാണ് ഇപ്പോൾ പങ്കെടുക്കാത്തത്. പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി നടപ്പാക്കേണ്ടത് കൃത്യമായ ആലോചനകള്‍ക്ക് ശേഷമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസിന് സ്വതന്ത്ര നിലപാടാണുള്ളത്. ഇക്കാര്യത്തില്‍ ബിജെപിക്ക് ഒപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.
 
അക്രമമല്ല, പരിഹരമാണ് വേണ്ടതെന്നും ആക്രമണ സംഭവങ്ങളിലൂടെ ശബരിമലയുടെ പവിത്രതയെ നശിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും ശശി തരൂർ പറ‍ഞ്ഞു. ശബരിമല യുവതി പ്രവേശനത്തെ മുൻനിർത്തി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര ഇന്നലെ കാസർഗോഡ് നിന്നും പര്യടനം ആരംഭിച്ചിരുന്നു. വര്‍ഗീയതയെ ചെറുക്കുക, വിശ്വാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തിലാണ് കെ സുധാകരന്‍റെ വിശ്വാസ സംരക്ഷണ യാത്ര.