പല വേഷങ്ങളില്‍ ശബരിമലയിൽ ബിജെപി തമിഴ്നാട് സെക്രട്ടറി അനു ചന്ദ്രമൗലിയുടെ ഇടപെടലുകള്‍ ; അക്രമത്തിൽ പരിക്കേറ്റ സ്ത്രീയുടെ ബന്ധു ചമഞ്ഞ് പരാതിയില്ലെന്ന് മാധ്യമങ്ങളോട് കളവ് പറഞ്ഞു

ശബരിമലയിൽ സംഘപരിവാറിന്റെ തന്ത്രപരമായ ഇടപെടൽ.....
ഈ മുഖം ശ്രദ്ധിക്കുക.. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് പറഞ്ഞ് സർക്കാരിനെതിരെ മാധ്യമങ്ങൾക്ക് ഇന്റർവ്യൂ കൊടുത്ത ആൾ തന്നെ  ...  52 വയസുള്ള ലളിത എന്ന മാളികപ്പുറം അക്രമിക്കപ്പെട്ടപ്പോൾ അവരുടെ ആളെന്ന രീതിയിൽ അടുത്ത് നിന്ന് ഞങ്ങൾക്ക് പരാതിയില്ല എന്ന് മാധ്യമങ്ങളോട് പറയുന്നത്.. എല്ലാം ഒരാൾ...
 
കേരളത്തിലെ ബി.ജെ.പി പ്രവർത്തകർക്ക് പോലും അത്ര സുപരിചിതമല്ലാത്ത മുഖം.. മറ്റാരുമല്ല അത് ബി.ജെ.പി തമിഴ്നാട് സംസ്ഥാന സെക്രട്ടറി അനു ചന്ദ്രമൗലിയാണ് അത്..
 
 
ഈ സ്ത്രീ ബോധപൂർവ്വം കുറേ ഇടപെടൽ നടത്തി.. ബാത്റൂമില്ലെന്ന് പറഞ്ഞ് ഏഷ്യനെറ്റ് കൊടുത്ത വാർത്തയിലും ഈ സ്ത്രീയാണ് ..ഏഷ്യനെറ്റ് വാർത്ത ഒരു സംഘപരിവാർ പേജിൽ ഇട്ടിരിക്കുന്നത് നോക്കു..
 
 
ഇത് മറ്റൊരു ലിങ്ക് അക്രമിക്കപ്പെട്ട ലളിത എന്ന സ്ത്രീയുടെ ബന്ധു എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ
കൂടെ നിന്ന് സംസാരിക്കുന്ന സ്ത്രീയെ നോക്കൂ.... അവർക്കൊപ്പമുള്ളതാണോ ? അങ്ങനെ നമുക്ക് ഈ വീഡിയോ കണ്ടാൽ തോന്നും. പക്ഷേ അത് ബിജെപി തമിഴ്നാട് സംസ്ഥാന സെക്രട്ടറി അനു ചന്ദ്രമൌലിയാണ്. ആ അതിക്രമത്തിനൊപ്പവും ആദ്യം അവരുണ്ടായിരുന്നു. അവർ മർദ്ദനമേറ്റ സ്ത്രീയുടെ കൈ പിടിച്ച് ഞെരിച്ച് സംസാരിക്കുന്നത് തടയുകയും സംഭവത്തെ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്. 
ചോറൂണിന് കൈക്കുഞ്ഞുമായി വന്ന സ്ത്രീയെ ചവിട്ടിയതും മർദ്ദിച്ചതും ന്യായീകരിക്കാൻ ശ്രമിക്കുന്ന ഇവരെ ആ കുടുംബത്തോടോപ്പം വന്നവരെന്ന് മിക്കവരും തെറ്റിദ്ധരിച്ചു. 
 
 
ഇങ്ങനെ വിവിധ വാർത്തകളിൽ പല ഭാവത്തിൽ ഇനി അവരെക്കാണാം... ഇനി അവരല്ലെങ്കിൽ അവരെപ്പോലെ വേറൊരു പ്രവർത്തക ആ റോൾ സമർത്ഥമായി ഏറ്റെടുക്കും കരുതിയിരിക്കുക...
 
സംഘം വെൽ പ്ലാൻഡ് ആണ് ...ഇത് അവർക്ക് ഗോൾഡൻ ഓപ്പർച്യൂണിറ്റിയാണ് ...
കേരളം പിടിക്കാനുള്ള ലാസ്റ്റ് ബസ്...