ലക്ഷ്യം ഒന്ന‌്, ജാഥ രണ്ട‌്; ശബരിമല വിഷയത്തിൽ കോൺഗ്രസിനും ബി.ജെ.പിയ്‌ക്കും കൂടി ഒരു ജാഥ നടത്തിയാൽ പോരേ എന്ന് സോഷ്യൽ മീഡിയ

ശബരിമല സ‌്ത്രീപ്രവേശന വിഷയത്തിൽ ബിജെപി–-ആർഎസ‌്എസ‌് അജൻഡ പരസ്യമായിട്ടും കെപിസിസിയും സംസ്ഥാന കോൺഗ്രസ‌് നേതൃത്വവും അതേപാതയിൽ തന്നെ ..ബിജെപി രഥയാത്ര പ്രഖ്യാപിച്ചപ്പോഴാണ‌് കോൺഗ്രസ‌് പദയാത്ര പ്രഖ്യാപിച്ചത‌്. രണ്ടും തുടങ്ങുന്നത‌് ഒരേ ദിവസം കാസർകോട്ടു നിന്നെന്നതും  യാദൃച്ഛികമല്ല. രണ്ട‌് കൂട്ടരുടെയും അജൻഡയും ലക്ഷ്യവും ഒന്നാണെന്ന‌് വ്യക്തം.
 
കാസർകോട്: ശബരിമല വിഷയത്തിൽ നേട്ടം ഉണ്ടാക്കാൻ കാസർകോട‌ുനിന്ന‌് തുടങ്ങുന്ന ബിജെപി ജാഥ നയിക്കുന്നത‌് സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ളയാണെങ്കിൽ കോൺഗ്രസ‌് ജാഥ നയിക്കുന്നത‌് ബിജെപിയെക്കാൾ കടുത്ത വർഗീയ നിലപാട‌ുള്ള കെപിസിസി വർക്കിങ‌് പ്രസിഡന്റ‌് കെ സുധാകരൻ. കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ ആർഎസ‌്എസ‌്–-ബിജെപി അക്രമികൾ നടത്തിയ അഴിഞ്ഞാട്ടം ലോകമാകെ കണ്ടതാണ‌്. ആർഎസ‌്എസ‌് നേതാവ‌് വൽസൻ തില്ലങ്കേരി നടത്തിയ കടുത്ത ആചാരലംഘനം പോലും കോൺഗ്രസിന‌് വിഷയമല്ല.സ‌്ത്രീകൾക്ക‌് നേരെ ശബരിമലയിൽ ആർഎസ‌്എസുകാർ നടത്തിയ അക്രമത്തെ അപലപിക്കാൻ പോലും കോൺഗ്രസ് തയ്യാറായിട്ടില്ല. ഫലത്തിൽ ഇരു പാർട്ടികളുംഒരേനിലപാടുമായി രണ്ട് കൊടി പിടിക്കുന്നതിന് പകരം ഒറ്റ കൊടി പിടിച്ചാൽ പോരെ എന്നാണു സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.
 
കെ. സുധാകരന്റെ ജാഥയ‌്ക്ക‌് പുറമെ നാല‌് ജാഥകൾ കൂടി കോൺഗ്രസ‌് നടത്തുന്നുണ്ട‌്. അഞ്ച‌് ജാഥകളും 15നാണ‌് സമാപിക്കുക. ശബരിമല മണ്ഡലകാലം സംഘർഷഭരിതമാക്കുകയെന്നതാണ‌് രണ്ട‌് പാർടികളുടെയും ലക്ഷ്യം.എന്ന് അവരുടെ ഇതുവരെയുള്ള നിലപാടുകളിലും പ്രവൃത്തികളിലും നിന്ന് കേരള ജനതയ്ക്ക് മനസിലായിട്ടുള്ളതാണ്.