രാജി വെച്ച പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ വി.ശരവണൻ ബിജെപിയിൽ ചേർന്നു

പാലക്കാട്: പാലക്കാട‌് നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ‌്ക്കെടുക്കും മുമ്പേ രാജിവച്ച കോൺഗ്രസ‌് കൗൺസിലർ ബിജെപിയിൽ ചേർന്നു. കൗൺസിലർ വി ശരവണനാണ‌് ബുധനാഴ‌്ച  ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന വാർത്താസമ്മേളനത്തിൽ ബിജെപിയിൽ ചേർന്നതായി പ്രഖ്യാപിച്ചത‌്. കോൺഗ്രസ‌് നിലപാടുകളിൽ പ്രതിഷേധിച്ചാണ‌് രാജിവച്ചത‌്.  അവിശ്വാസ പ്രമേയം പരാജയപ്പെടുത്താൻ ബിജെപിയിൽനിന്ന‌് ഒന്നരക്കോടി വാങ്ങിയെന്ന ആരോപണം ഡിസിസി പ്രസിഡന്റിനോട‌് ചോദിക്കണമെന്നായിരുന്നു മറുപടി.