ശബരിമലയില്‍ 52 വയസ്സ് കഴിഞ്ഞ അയ്യപ്പ ഭക്തയെ തടഞ്ഞ സംഭവം; മുഖ്യപ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തിയ അയ്യപ്പഭക്തയെ യുവതിയെന്നാരോപിച്ച് അക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതികളിൽ ഒരാൾ പിടിയിൽ. ആർഎസ്എസ് പ്രവർത്തകനായ സൂരജ് എലന്തൂരാണ് പിടിയിലായത്. 52 വയസ്സ് കഴിഞ്ഞ അയ്യപ്പ ഭക്ത മലചവിട്ടാനെത്തിയപ്പോൾ അവർക്ക് നേരെ അക്രമത്തിന് ശ്രമിക്കുകയും മോശം  പ്രയോഗം നടത്തിയതിനുമാണ് കേസ്. വധശ്രമം ,സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ്കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ 150 ഓളം പേര്‍ക്കെതിരെ
നേരത്തെ കേസെടുത്തിരുന്നു.
 
ശബരിമലയില്‍ കൊച്ചു മകന്‍റെ ചോറൂണിന് വേണ്ടിയെത്തിയ തൃശൂര്‍ സ്വദേശിയായ ലളിതയെന്ന 52 വയസ്സുകാരിയ്ക്ക് നേരെയാണ് അക്രമണം അരങ്ങേറിയത്. ഇവര്‍ക്ക് 52 വയസ്സു ക‍ഴിഞ്ഞ ഇവര്‍ മകനും ഭര്‍ത്താവുമടക്കമാണ് മകന്‍റെ കുട്ടിയുടെ ചോറൂണിന് വേണ്ടി ശബരിമലയില്‍ എത്തിയത്. ലളിതയ്ക്കെതിരെ സംഘപരിവാര്‍ അക്രമികള്‍ പാഞ്ഞടുക്കുകയായിരുന്നു. കൊല്ലെടാ അവളെയെന്ന് ആക്രോശിച്ചെത്തിയ ആക്രമികള്‍ക്കിടയില്‍ നിന്നും പൊലീസ് പണിപ്പെട്ടാണ് ലളിതയെ രക്ഷിച്ചെടുത്തത്.എന്നാല്‍ സ്ത്രീയ്ക്ക് 50 വയസ്സുക‍ഴിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും ഇത് കേള്‍ക്കാന്‍ കൂട്ടാക്കാതെ ഒരു കൂട്ടം പ്രതിഷേധിക്കുകയായിരുന്നു. മുൻപ് ആറന്മുള എംഎൽഎ വീണ ജോർജിന് എതിരെ പോസ്റ്റ് ഇട്ടതിനും ഇയാൾ പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞിരുന്നു.