തെറ്റാണ് എന്ന് തെളിഞ്ഞിട്ടും തിരുത്തിയില്ല; ജനം ടിവിക്കെതിരെ ശശികല റഹീം നിയമനടപടിക്ക് ഒരുങ്ങുന്നു

കൊച്ചി : ജനം ടിവിയുടെ വ്യാജവാര്‍ത്തക്കെതിരെ സിപിഎം മുന്‍ ആലുവാ എരിയാകമ്മറ്റിയംഗം ശശികല റഹിം നിയമനടപടിക്ക് .  സിപിഎം നേതാവായ ശശികല റഹീമിന്റെ മരുമകള്‍ യുക്തിവാദി സംഘത്തോടൊപ്പം ശബരിമലയിലേക്ക് പോകുന്നുവെന്നായിരുന്നു ചിത്തിരആട്ട വിളക്കിന് മുന്പായി ജനം ടിവി വാര്‍ത്ത നല്‍കിയത്.വാര്‍ത്ത തെറ്റാണ് എന്ന് തെളിഞ്ഞിട്ടും തെറ്റ് തിരുത്തുന്നതിനു പകരം യാത്ര ഉപേക്ഷിച്ചു എന്നാണു ജനം ടിവി വാര്‍ത്ത നല്‍കിയത് എന്നതും ശ്രദ്ധേയമാണ്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജനം ടിവിക്കെതിരായ നിയമനടപടി നീക്കം ശശികല റഹിം വെളിവാക്കിയത്.
 
ശശികല റഹീമിന്റെ മരുമകള്‍ സുമേഖ തോമസ്‌ ശബരിമലയിലേക്ക് യാത്ര ചെയ്യുക ആണെന്നും യുക്തിവാദി സംഘത്തിലെ മൂന്നു പേരുടെ ഒപ്പം അവര്‍ യാത്ര ആരംഭിച്ചു എന്നുമാണ് ജനം ടിവി വാര്‍ത്ത . അവരെ പമ്പയില്‍ സ്വീകരിക്കാന്‍ ശശികല റഹീം എത്തുമെന്നും അതിനായി അവര്‍ ആലുവയില്‍ നിന്നും പമ്പയിലേക്ക് എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്തു എന്നുമാണ് ജനം ടിവിയുടെ സ്പെഷ്യല്‍ വാര്‍ത്ത എയര്‍ ചെയ്തത്. കുടുംബത്തില്‍ നിന്നാര്‍ക്കും ശബരിമലയില്‍ പോകാന്‍ പദ്ധതി ഇല്ലെന്ന് ശശികല റഹീം ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചിരുന്നു.