തൃത്താലയിൽ MLA ഫണ്ട് ഉപയോഗിച്ച് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ വ്യാപക അഴിമതിയും ക്രമക്കേടുകളും - ബാലു സുബ്രമഹ്ണ്യം

സാധാരണക്കാരായ ആളുകൾക്ക് വേണ്ടി തൃത്താല നിയോജക മണ്ഡലം പ്രധാനമന്ത്രി 58 ലക്ഷം രൂപ മുടക്കി കൂറ്റനാട് പണിയിപ്പിച്ചതാണ് ടേക് എ ബ്രേക്ക് എന്ന ഈ മഹാമഹം. വിവിധ പേരിട്ട് മണ്ഡലത്തിൽ ഇരുവരെ കാണാത്ത എന്ന തോന്നൽ ഉളവാക്കുന്ന വ്യത്യസ്ത വികസന പ്രവർത്തനം എന്ന് കൊട്ടിഘോഷിച്ചവയിൽ ഒന്നാണിത്. ഇത് ഇന്നലെ കൂറ്റനാട് പോയപ്പോൾ എടുത്ത ഫോട്ടോ ആണ്.

1 - പണി കഴിഞ്ഞ് ഇന്നുവരെ കാര്യക്ഷമമാക്കിയിട്ടില്ല

2- എന്താണ് പൊതുജനങ്ങൾക്ക് ഇതുകൊണ്ടുള്ള പ്രയോജനം ?..

3- പിന്നെ ഈ ഒറ്റ കടമുറിയും ടൈലുംപാകാൻ 58 ലക്ഷം ചിലവ് വരുമോ ?..

ഈ ചോദ്യങ്ങൾ ഗൗരവമായി ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. തൃത്താല നിയോജക മണ്ഡലത്തിൽ ഭൂരിഭാഗം ആളുകളും നിർമാണ തൊഴിൽ ചെയ്യുന്നവരാണ്. അവരുടെ കണക്ക് പ്രകാരം അത്യാവശ്യം ഭംഗിയിൽ 1000 സ്ക്വയർ ഫീറ്റിനു താഴെയുള്ള ഇരുനില വീട് പണിയാൻ മാകസിമം 25-30 ലക്ഷം ചിലവേ വരികയുള്ളൂ. ഈ തുക മാക്സിമം കൂട്ടി പറഞ്ഞതാണ്. ഈ കണക്കിൽ ഫോട്ടോയിൽ കണ്ട ഈ ഒറ്റമുറി കെട്ടിടത്തിന് 58 ലക്ഷം വന്നു എന്നു പറയുമ്പോൾ വിശ്വാസയോഗ്യമാകുന്നില്ല. അഴിമതിയാണോ അതോ സ്വജനപക്ഷപാതമാണോ നടന്നത് എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ആദ്യം മുതൽ ഈ കാര്യം ഞാൻ പലരോടും സൂചിപ്പിച്ചിരുന്നു.എന്നാൽ വ്യത്യസ്ത പേരിട്ട് ആകാംക്ഷ ഉളവാക്കിയ MLA യോട് നിങ്ങൾക്കുള്ള ചൊറുക്ക് ആണ് എന്ന് പറഞ്ഞ് പലരും ചർച്ച ചെയ്യാൻ തയ്യാറായില്ല. പക്ഷേ, ഇന്ന് അഴിമതിയുടെ പേരിൽ വിജിലൻസ് അന്വേഷണം നേരിടുന്ന MLA,
പുതിയതൊന്നും പറയാനില്ലാതെ ജനശ്രദ്ധ തിരിച്ചുവിട്ട് ചർച്ചയുടെ ഗതി മാറ്റുന്ന പ്രവർത്തനമാണ് അടുത്തിടെ നമുക്ക് കാണാൻ കഴിഞ്ഞത്. കാരണം 7 വർഷം കഴിഞ്ഞിട്ടും വ്യത്യസ്ത പേരിട്ടതല്ലാതെ ഫ്ലക്സിൽ ഒതുങ്ങിയവികസന പ്രവർത്തനമായിതീർന്നു.കണ്ണാടി മ്യൂസിയം, ബയോ റൈസ് പാർക്ക്, സ്മൈൽ തൃത്താല, സ്മാർട്ട് വൈഫൈ ബസ് ഷെൽട്ടർ ഇങ്ങനെ ജനങ്ങൾ കൗതുകത്തോടെ കേട്ട് വിഴുങ്ങിപ്പോയ ഫ്ലക്സ് വാക്കുകളാണിത്. പൈതൃക പാർക്ക് ഇയാളുടെ അവകാശവാദമാണ്. എന്നാൽ LDF സർക്കാർ ആശയവും ഫണ്ട് അനുവദിച്ചതുമാണ്. പൂർത്തീകരിച്ചത് ഇയാളുടെ കാലത്തായതിനാൽ അതിന്റെ പിതൃത്വം ഇനി കൊടുക്കാമെന്ന വെച്ചാൽ രേഖകൾ അത് സമ്മതിക്കുന്നുമില്ല. അതപോലെ ഗവ.കോളേജ് അതിന്റെ അവകാശവും ഇടതു സർക്കാരിന് തന്നെ. ഭൂമി ഒരാൾ സൗജന്യമായി നൽകിയിട്ടും ഇന്നുവരെ കെട്ടിടം നിർമ്മിച്ചിട്ടില്ല. അതുമായി ബന്ധപ്പെട്ട് സ്വകാര്യ വിവാദങ്ങൾ പലതും നടന്നു വരുന്നു. ഇങ്ങനെ ചർച്ചകൾ പുരോഗമിക്കമ്പോൾ CPIM വിരുദ്ധത വളരെ സമർത്ഥമായി കൈകാര്യം ചെയ്യുമ്പോൾ അഴിമതിയുടെ ന്യൂ ജെൻ പതിപ്പായി ബലരാമൻ മാറുന്നു എന്നാണ് കരുതേണ്ടത്.ടേക് എ ബേക്കും കൂടി വിജിലൻസ് അന്വേഷണം നടത്തണം എന്നാണ് എന്റെ പക്ഷം.നിർമാണ മേഖലയിൽ ഉള്ള തൃത്താല മണ്ഡലം ജനങ്ങൾ ഇത് ഏറ്റെടുക്കണം, പ്രതികരിക്കണം. വേട്ടക്കാരന്റെ കശലത്തോടെ ജനങ്ങളെ കബളിപ്പിക്കുന്ന പുതിയ അഴിമതി രീതി തിരിച്ചറിയണം.