" പടച്ചവനെ.. കുട്ടാപ്പുക്കാക്ക് ഉടന്‍ അംനീഷ്യവരണേ" - ഷെറീഫ് ബ്ലാങ്ങാട്

" പടച്ചവനെ.. കുട്ടാപ്പുക്കാക്ക്  ഉടന്‍ അംനീഷ്യവരണേ"  
-   ഷെറീഫ് ബ്ലാങ്ങാട് 
 
നിളയില്‍ ഗഫൂറിനൊരു കത്തുണ്ട്.. 
.
ഇക്കാലത്തും കത്തോ ?? ആരായിരിക്കും നാട്ടില്‍നിനും വല്ല പിരിവുകാരും ആയിരിക്കും അല്ലാതെ ആര് കത്തയക്കാന്‍ . കത്ത് വാങ്ങിക്കാന്‍ പോകുമ്പോള്‍ ചിന്തകള്‍ അതായിരുന്നു ...
 
ഇനി വല്ല ഊമ കത്തും ആയിരിക്കുമോ ??രണ്ടു ദിവസം മുമ്പ്ആണ് മകനെ തട്ടിക്കൊണ്ടു പോകാന്‍ ഒരാള്‍ വന്നതും നാട്ടുകാരും വീട്ടുകാരും കൂടി അവനെ പഞ്ഞിക്കിട്ടതും.. നാട്ടുകാരും വീട്ടുകാരും, അതി ഭീകരതായാല്‍ ആ കാര്യം പറഞ്ഞത് ഗഫൂര്‍  ഒരു പേടിയോടെ ഓര്‍ത്തു .. എന്തായാലും പടച്ചവന്‍ കാത്തു ..
.
എന്തായാലും കത്തുണ്ട് എന്ന് വിളിച്ചു പറഞ്ഞ ആളിന്റെ റൂമിലേക്ക് തണുപ്പത്ത് കോട്ടും അണിഞ്ഞു ഗഫൂര്‍ നടന്നു ..
.
കത്ത് വാങ്ങിച്ചപ്പോള്‍ അതിലൊരു ഫോട്ടോ ... ഒരാള്‍ ഹോസ്പിറ്റലില്‍ ചാരി കിടക്കുന്നു ..മുഖത്തു നിറയെ പഞ്ഞികെട്ട്. താടിയില്‍ വരിഞ്ഞുകെട്ടിയിട്ടുണ്ട്...  
 മലര്‍ന്നു കിടന്നു കാലുകള്‍ മുകളില്‍ എവിടെയോ എടുത്തു ഉയരത്തില്‍ വെച്ചിരിക്കുന്നു ....
.
അത് തന്നെ പിരിവു തന്നെ .. ഗഫൂര്‍ മനസ്സില്‍ പറഞ്ഞു..
 
-പക്ഷെ കിടക്കുന്ന ആളിന്റെ ഫോട്ടോ സൂക്ഷിച്ചു നോക്കിയപ്പോള്‍ പഞ്ഞിക്കെട്ടുകള്‍ ക്കിടയിലൂടെ ആ ഫോട്ടോയില്‍ ഉള്ള മുഖത്തിന്‌ എന്തോ ഒരു പരിചയം ..
-
ഒരു നിമിഷം ഗഫൂറിനു ആളെ മനസ്സിലായി ..കുട്ടാപ്പുക്ക ..
.
-ഇക്കാക്ക് എന്ത് പറ്റി പടച്ചവനേ.. ഒരു ആഴ്ചമുംബ് നാട്ടില്‍ പോയതാണല്ലോ  ?  .പോകുമ്പോള്‍ തന്റെ മകന് കൊടുക്കാന്‍ കുറച്ചു മിട്ടായി കൊടുത്തയച്ച്തും ഗഫൂര്‍ ഓര്‍ത്തു ..
.
. ഗള്‍ഫിലെ കഷ്ടപ്പാടുകള്‍ ക്കിടയില്‍ കുറച്ചു കാലം നാട്ടില്‍ ജീവിക്കാന്‍ തന്റെ റൂമില്‍ നിന്നും പോയ കുട്ടാപ്പുക്ക .കുട്ടാപ്പുക്കാക്ക് സിനിമാനടന്‍ മാമുക്കോയയുടെ നല്ല മുഖ സാദൃശ്യം ഉണ്ട് അത് കൊണ്ടുതന്നെ ചിലര്‍ മാമുക്കോയ എന്നും വിളിക്കാറുണ്ട് .
-
പടച്ചോനെ കുട്ടാപ്പുക്കാക്ക് എന്ത് പറ്റി ?? 
.
-തെല്ലു വേവലാതിയോടെ ആണ് ഫോട്ടോയുടെ കൂടെ ഉണ്ടായിരുന്ന കത്ത് പൊട്ടിച്ചത് ..
-
കത്തിലെ ആദ്യത്തെ വരി കണ്ടപ്പോള്‍ തന്നെ ഗഫൂറിന് തലകറങ്ങി ..
 
-എടാ  കള്ളനായിന്റെ മോനെ..
.
ഞാന്‍ മണ്ടാ.. മാണ്ടാ ..ഞാന്‍ പോകൂല്ലാ.. പോകൂല്ല ...എന്ന് പറഞ്ഞപ്പോള്‍ നീ അല്ലേടാ എന്നോട് നിന്റെ മോനുക്ക്ഉള്ള മിട്ടായി നിന്റെ വീട്ടില്‍ ഞാന്‍ തന്നെ കൊണ്ടുകൊടുക്കണം എന്ന് നിര്‍ബന്ധം പറഞ്ഞത് ..
.
കുറെ അലഞ്ഞു നടന്നതിനു ശേഷം ആണ് നിന്റെ വീട് കണ്ടുപിടിക്കാന്‍ എനിക്ക് കഴിഞ്ഞത് .. മിട്ടായി ആയി നിന്റെ വീട്ടില്‍ പോയപ്പോള്‍ ...
പുറത്ത് നിന്റെ മോന്‍ കളിക്കുന്നത് കണ്ടു .. അവന്റെ പിറന്നാള്‍ ദിനം ഫോട്ടോകള്‍ നീയെന്നെ കാണിച്ചതാണല്ലോ ??
 
ഞാന്‍ സ്നേഹത്തോടെ അവനെ ലാളിച്ചു എടുത്തു അവനു മിട്ടായി കൊടുത്തു ..
.
അപ്പോള്‍ അകത്തുനിന്നും നിന്റെ ഭാര്യയുടെ നിലവിളി കേട്ടൂ... കുട്ട്യോളെ പിടുത്തക്കാര്‍ .. കുട്ടിക്ക് മിട്ടായി കൊടുത്തു കുട്ടിയെ പിടിക്കാന്‍ വന്നിരിക്കുന്നേ..
.
പിന്നെ എനിക്കൊന്നും പറയാന്‍ കിട്ടിയില്ല ..അതിനു മുന്പേ അടി തുടങ്ങി എനിക്കിപ്പോള്‍ മിണ്ടാന്‍ പറ്റണില്ല... എന്റെ താടിയെല്ല് നിന്റെ നാട്ടുകാരും വീട്ടുകാരും കൂടി അടിച്ചു തകര്‍ത്തിരിക്കുന്നു .. എനിക്കിപ്പോള്‍ നടക്കാന്‍ പറ്റില്ല എന്റെ കാലുകള്‍ നിന്റെ ലവളാണ് തകര്‍ത്തത്..
.
. നായിന്റെ മോനെ .. ഞാന്‍ ചത്തിട്ടൊന്നും ഇല്ല പന്നീ .... ഞാനങ്ങു വരുന്നുണ്ട് ബാക്കി അപ്പോള്‍ കാണാം ..
.
അപ്പോള്‍ ഗഫൂറിന്റെ മനസ്സില്‍ ഭാര്യയുടെ വാക്കുകള്‍ ആയിരുന്നു .
'
.. കണ്ടാല്‍ ഒരു വൃത്തികെട്ട രൂപം. ഞാന്‍ ശബ്ദം കേട്ടു പുറത്തു വന്നു നോക്കിയപ്പോള്‍ അയാള്‍ നമ്മുടെ മോനെയും എടുത്തു നില്‍ക്കുവാണ്...ഇങ്ങള് കുട്ടികള്‍ക്ക് കൊണ്ടുവന്നു കൊടുക്കുന്ന അതെ മിട്ടായിയും ആയി ആണ് അയാള്‍ വന്നത്  '  ആദ്യത്തെ എന്റെ ആങ്ങള നിസാറിന്റെ അടികൊണ്ടപ്പോള്‍ തന്നെ നായ കുരക്കുന്നതു പോലെ  അയാള്‍ കരഞ്ഞു 'പിന്നെ ഞാനും മീന്‍കാരന്‍ രാശിധും എല്ലാരും കൂടി ബോധം പോവോളം തല്ലി;;  നമ്മുടെ ഉലക്ക ഒടിഞ്ഞിക്കാ ..
 നമ്മളേം  നമ്മുടെ മോനെയും പടച്ചോന്‍ കാത്തു .. ഞാന്‍ അപ്പോള്‍ കണ്ടില്ലായിരുന്നു എങ്കില്‍ .. 
.
ഗഫൂറിന്റെ കണ്ണില്‍ ഇരുട്ടുകയറി ... ഈ കാര്യം റൂമിലും ഇവിടെയുള്ളവരും അറിഞ്ഞാല്‍ തന്നെ ആര് കാക്കും പടച്ചവനെ.. കുട്ടാപ്പുക്കാക്ക്  ഉടന്‍ അംനീഷ്യവരണേ..  അയാള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു..