ഓൺ ലൈൻ മൂവി ന്യൂസ് കമ്പനി 'മോളിവുഡ് മാഡിന്റെ ' സ്ഥാപകൻ സുഹൈൽ ഷാജി ഏഴാണ്ട് നീളുന്ന തന്റെ സിനിമ അനുഭവങ്ങൾ പങ്ക് വെക്കുന്നു

 
 ഓൺലൈൻ മൂവി ന്യൂസ് കമ്പനിയായ 'മോളിവുഡ് മാഡ്'ന്റെ സ്ഥാപകനായ സുഹൈൽ ഷാജി, തന്റെ 7 വർഷം നീണ്ട ഓൺലൈൻ  പ്രമോഷൻ മേഖലയിലെ അനുഭവങ്ങൾ ഇവിടെ പങ്കു വെയ്ക്കുന്നു. 
 
ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ, അതായത് തന്റെ 12ആം വയസിലാണ് സുഹൈൽ മലയാള സിനിമയുടെ പ്രമോഷൻ വർക്കുകൾ ചെയ്തു തുടങ്ങുന്നത്. മാജിക് റീൽസ് എന്ന സ്വന്തമായി നിർമ്മിച്ച ഫേസ്ബുക്ക് പേജിലൂടെ സിനിമ സംബന്ധമായ വാർത്തകളും, കുറിപ്പുകളും, ചിത്രങ്ങളും പങ്കു വെച്ചു കൊണ്ടിരുന്നപ്പോഴാണ് ചില സിനിമകൾ പ്രൊമോട്ട് ചെയ്യാൻ അവസരം ലഭിക്കുന്നത്, കൃത്യതയുള്ള വർക്കുകൾ കൊണ്ടു സുഹൈലിന്റെ പേജും സുഹൈലും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. 
 
താമസിയാതെ തന്നെ ചാർളി, കുട്ടനാടൻ മാർപാപ്പ, ജോസഫ് എന്നിങ്ങനെ വലിയ ചിത്രങ്ങളുടെ പ്രൊമോഷൻ ലഭിച്ചു തുടങ്ങി. ഇന്ന് മലയാളം, തമിഴ്, കന്നഡ, ബോളിവുഡ് മേഖലയിലെ പല സെലിബ്രിറ്റീസിന്റെയും ഫേസ്ബുക്ക് പേജ് മാനേജ് ചെയുന്നത് സുഹൈലിന്റെ കമ്പനി ആണ്. 
 
കുട്ടിക്കാലത്തു തന്നെ സിനിമ എന്ന മോഹം സുഹൈലിന്റെ മനസിൽ അടിയുറച്ചു കഴിഞ്ഞിരുന്നു. എന്നാൽ സിനിമ മേഖലയിൽ പരിചയമില്ലാത്തതും മറ്റും കാരണം അതിലേക്ക് എത്തിപ്പെടാൻ എളുപമല്ലായിരുന്നു. ഒരു സ്റ്റാർട്ടപ്പ് തുടങ്ങാനുള്ള ആശയം ഉണ്ടായത് അവിടെ നിന്നാണ്, സിനിമയുടെ എല്ല ഓൺലൈൻ വർക്കുകളും ചെയുന്ന മാജിക് റീൽസ് എന്ന കമ്പനി, ഇപ്പോൾ മോളിവുഡ് മാഡ് എന്ന പേരിൽ അറിയപ്പെടുന്നു. ഇത് സിനിമായിലേക്കുളള സുഹൈലിന്റെ ചവിട്ടുപടി ആയിരുന്നു. 
 
ഇതിനിടയിൽ 'അറിയാതെ " എന്ന പേരിൽ കുപ്പി ഫെയിം അരുൺ പോളിനെ നായകനാക്കി സുഹൈൽ സംവിധാനം ചെയ്ത ഷോർട്ട് ഫിലിം യൂട്യൂബിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. 
 
സിനിമയിലെ പരിചയം വളർന്നതും, അതുവഴി സമ്പാദിച്ച അനുഭവങ്ങളിൽ നിന്നും എല്ലാം ഒരു മികച്ച തിരക്കഥ ഒരുക്കിയെടുത്ത സുഹൈൽ തന്റെ സ്വപ്ന സംരഭം - ഒരു സാധാരണ കഥ പറയുന്ന നല്ല  മൂല്യമുള്ള തന്റെ സിനിമയുടെ പണിപ്പുരയിൽ ആണ്.