കന്നട സൂപ്പര്‍താരം ഗണേഷിന്റെ നായികയായി പ്രായാഗ മാർട്ടിൻ കന്നഡയിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു

ലയാളികളുടെ പ്രിയ നടി പ്രായാഗ മാർട്ടിൻ കന്നഡയിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു. കന്നട സൂപ്പര്‍താരം ഗണേഷ് നായകനാവുന്ന ഗീത എന്ന ചിത്രത്തിലൂടെയാണ് താരം കന്നഡയിലെത്തുന്നത്. നവാഗതനായ വിജയ് നാഗേന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. മിഷ്‌കിന്‍ സംവിധാനം ചെയ്ത പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രയാഗ സിനിമാ ലോകത്തെത്തിയത്. പിന്നീട് ഒരു മുറൈ വന്ത് പാര്‍ത്തായ, കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍, രാമലീല, തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേമായ വേഷങ്ങൾ അവതരിപ്പിച്ചു. ഒരു പഴയ ബോംബു കഥയാണ് പ്രയാഗയുടേതായി തിയറ്ററിലെത്തിയ അവസാന ചിത്രം.